ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
ദോഹ: ആരോഗ്യ സംരക്ഷണവും, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി . ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കൊളസ്‌ട്രോള്‍ തുടങ്ങിയ ചെക്കപ്പുകളും , ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല്‍ ചെക്ക്, വിഷന്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു....