മെസ്കീറ്റ് (ടെക്സസ്): മെസ്കീറ്റ് മാർ ഗ്രിഗോറിയോസ് പള്ളി 2021- 22 വര്‍ഷത്തെ ബിരുദധാരികളെ അഭിനന്ദിച്ചു. ഓഗസ്റ്റ് 14 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ സമ്മേളനത്തില്‍ വികാരി വി.എം. തോമസ് കോര്‍എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. പ്രസൂണ്‍ വര്‍ഗീസിന്റെ പ്രാര്‍ഥനാ ഗാനത്തിനുശേഷം വികാരി വി.എം. തോമസ് കോര്‍എപ്പിസ്കോപ്പ, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ റോബിന് ഡേവിഡ്, സെക്രട്ടറി വത്സലന്‍ വറുഗീസ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. ദൈവാശ്രയത്തില്‍ ജീവിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുക, Pray, Connect with God, Who you are എന്ന ബോധ്യത്തില്‍ ജീവിക്കുക എന്ന സന്ദേശമാണ് പ്രാസംഗികര്‍ നല്‍കിയത്. ഏയ്ഞ്ചല്‍ മേരി കുരിയന്‍, അഷിത സജി, ഓസ്റ്റിന്‍ വറുഗീസ്, ഡോ. ജെസ്സി മാത്യു, ഡോ. ഷെറിന് ജോണ്‍, ഷൈന്‍ ജോര്‍ജ്, ഡോ. സുജ കുരിയാക്കോസ്, വത്സലന്‍ വറുഗീസ് എന്നീ ബിരുദധാരികള്‍ക്ക് പള്ളിയുടെ വക പാരിതോഷികം നല്കി. സെക്രട്ടറി വത്സലന്‍…
Day: August 16, 2022
ORMA 2023 ആഗസ്റ്റ് 15 വരെ ഇന്ത്യന്‍ സ്വതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കും
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന് ഇന്റര്‍നാഷണല്‍ (ORMA) 2023 ആഗസ്റ്റ് 15 വരെ വിവിധ പരിപാടികളോടെ ഇന്ത്യന്‍ സ്വതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കും. നാലു മാസദൈര്‍ഘ്യത്തിലുള്ള മൂന്നു ഘട്ട രാജ്യാന്തര പ്രസംഗ മതസരം, രാജ്യാന്തര ഏകാങ്ക നാടക മത്സരം, നൃത്ത മത്സരം, ഇന്റര്‍നാഷനല്‍ കണ്വെന്ഷന് എന്നീ നാലു പ്രധാന ഇവന്റുകളെ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളാണ് ഭാരത സ്വന്ത്ര്യത്തിന്റെ വജ്രജൂബിലിയാഘോഷമായി 2023 ആഗസ്റ്റ് 15 വരെ നടത്തുക. ഓര്‍മാ ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടിവ് കമിറ്റിയുടെ തീരുമാനങ്ങള്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ഫിലഡല്ഫിയയില് നടന്ന ഭാരത ദേശീയ പതാകാ വന്ദനസമ്മേളനത്തില് വിശദമാക്കി. ഓര്‍മാ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ജോസ് ആറ്റുപുറം ഭാരത ദേശീയ പതാക ഉയര്‍ത്തി. ഓര്‍മ്മ ഇന്റാര്‍നാഷണല്‍ ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് അമ്പാട്ട്, ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), സിബിച്ചന് മുക്കാടന്‍ (…
കുട്ടികളെ കാറില്‍ തനിച്ചാക്കി പുറത്തുപോയ മാതാവ് അറസ്റ്റില്‍
ഓക്ലഹോമ: ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനകത്തു രണ്ട് വയസ്സുള്ള രണ്ടു കുട്ടികളെ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. എലിസബത്ത് ബാബ (29) എന്ന മാതാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തു നിരുത്തരവാദപരമായി കുട്ടികളെ കാറില്‍ തനിച്ചിരുത്തിയതിന് കേസ്സെടുത്തത്. ഉച്ചതിരിഞ്ഞു 2.22ന് കാര്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ പാര്‍ക്ക് ചെയ്ത മാതാവ് പുറത്തുപോകുന്നതും, 2.28ന് തിരിച്ചു വരുന്നതും അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ പുറത്തുപോയ ഉടനെ അതുവഴി വന്ന ഒരാള്‍ കാറിന്റെ സണ്‍റൂഫ് തുറന്നിരിക്കുന്നതും, അതിനകത്തു രണ്ടുവയസ്സുള്ള രണ്ടു കുട്ടികള്‍ ചൂടേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നതും കണ്ടെത്തി. ഉടനെ ഇയാള്‍ റൂഫിനുള്ളിലൂടെ ഇഴഞ്ഞ് കാറിന്റെ പിന്‍സീറ്റില്‍ ബല്‍റ്റിട്ടു ഇരുത്തിയിരുന്ന രണ്ടു കുട്ടികളേയും പുറത്തെടുത്തു തന്റെ എയര്‍കണ്ടീഷന്‍ ഓണാക്കിയ കാറിലേക്ക് കൊണ്ടുവന്നു. കാര്‍ ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഡി.എച്ച്.എസും, ഒക്കലഹോമ…
ഹാരി രാജകുമാരനും മേഗനും അടുത്ത മാസം ബ്രിട്ടൻ സന്ദർശിക്കും
ലണ്ടൻ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഹാരി രാജകുമാരനും ഭാര്യ മേഗനും സെപ്റ്റംബർ ആദ്യവാരം ബ്രിട്ടനും ജർമ്മനിയും സന്ദർശിക്കുമെന്ന് ദമ്പതികളുടെ വക്താവ് തിങ്കളാഴ്ച അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂണിൽ ലണ്ടനിൽ നടന്ന താങ്ക്സ്ഗിവിംഗ് ആഘോഷത്തിലാണ് ദമ്പതികൾ രാജകുടുംബത്തോടൊപ്പം ചേർന്നത്. രണ്ട് വർഷം മുമ്പ് രാജകീയ ചുമതലകൾ ഉപേക്ഷിച്ചതിന് ശേഷം ബ്രിട്ടനിലെ അവരുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു അത്. സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും സെപ്തംബർ 5 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന യുവ നേതാക്കൾക്കായുള്ള ഉച്ചകോടിയിലും സെപ്റ്റംബർ 8 ന് ഗുരുതര രോഗമുള്ള കുട്ടികൾക്കായുള്ള അവാർഡ് ദാന ചടങ്ങിലും പങ്കെടുക്കും. സെപ്തംബർ 6 മുതൽ ജർമ്മനിയിൽ നടക്കുന്ന ഒരു പരിപാടിയിലും അവർ പങ്കെടുക്കും. ഡ്യൂസെൽഡോർഫിൽ നടക്കാനിരിക്കുന്ന പരിക്കേറ്റ വെറ്ററൻമാർക്കായുള്ള 2023 ഇൻവിക്ടസ് ഗെയിംസിന് ഒരു വർഷം ബാക്കിയുണ്ട്. എലിസബത്ത് രാജ്ഞിയുടെ ചെറുമകനായ ഹാരി, 2020-ൽ…
കിഴക്കിൻറെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം
ഹൂസ്റ്റൺ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ രാജകിയ വരവേൽപ്പ്നൽകുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അമേരിക്ക സന്ദർശിക്കുന്നത്. സപ്റ്റംബർ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റൺ ജോർജ്ജ് ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകും. തുടർന്ന് ഹൂസ്റ്റൺ ബീസ്ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലിൽ…
ഫൊക്കാന ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ചിക്കാഗൊ: ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന) ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഗസ്റ്റ് മാസം പതിനാലാം തീയതി വൈകീട്ട് 8.00PM മുതല്‍ 9.30 PMവരെ സൂം ഫ്ളാറ്റ് ഫോമിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് രാജന് പടവത്തില്‍ യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്നു. പ്രസിഡന്റ് ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. എറണാകുളം റൂറല്‍ അഡീഷ്ണല്‍ എ.പി.ജിജിമോന് മാത്യൂ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ‘ ആസാദി ക അമൃത് മഹോത്സവ് ‘ എന്ന പേരില്‍ വളരെ ആര്‍ഭാടത്തോടെയാണ് ഇന്ത്യന്‍ ജനത ഈ വര്‍ഷം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നും, കൂടാതെ അമേരിക്കയില്‍ ഇരുന്നും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ അഭിനന്ദിക്കുന്നതായി അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ട്രസ്റ്റി…
ആപ്പിൾ ജീവനക്കാർക്ക് ഓഫീസിലേക്ക് മടങ്ങാനുള്ള സമയപരിധി സെപ്തംബർ 5
കോർപ്പറേറ്റ് ജീവനക്കാർക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിലേക്ക് മടങ്ങാൻ Apple Inc (AAPL.O) സെപ്തംബർ 5 സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പുതിയ പ്ലാനിനെക്കുറിച്ച് തിങ്കളാഴ്ച ജീവനക്കാരോട് പറഞ്ഞ കമ്പനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലും സാധാരണ മൂന്നാം ദിവസവും ഓഫീസിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടും, അത് വ്യക്തിഗത ടീമുകൾ നിർണ്ണയിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. കോവിഡ് കേസുകൾ ലഘൂകരിക്കുമ്പോൾ ഓഫീസിലേക്ക് മടങ്ങാൻ നിർബന്ധിതമായി തുടങ്ങിയ നിരവധി സാങ്കേതിക, ധനകാര്യ കമ്പനികളിൽ ആപ്പിൾ ചേരുന്നു. ജൂണിൽ, Tesla Inc (TSLA.O) ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാനോ കമ്പനി വിടാനോ ആവശ്യപ്പെട്ടിരുന്നു.